ഏഴ് മണ്ഡലങ്ങളിൽ ആറും കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം

IUML

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില ഉയരുന്നു. മലപ്പുറം ലോക്‌സഭയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും പിടിച്ച് യുഡിഎഫ്. ആറ് മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. പെരിന്തൽമണ്ണയിൽ മാത്രമാണ് ലീഡിൽ നേരിയ കുറവുള്ളത്. പെരിന്തൽമണ്ണയിലെ ലീഡ് 3262. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിലാണ് അദ്ദേഹത്തിന് ഏറ്റവുമധികം ലീഡ് നൽകുന്നത്, 26943.

NO COMMENTS

LEAVE A REPLY