ഭീമനായി മോഹൻലാൽ; മുതൽ മുടക്ക് 1000 കോടി

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴം ഉടൻ എത്തുമെന്ന് മോഹൻലാൽ. എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാകുമ്പോൾ മോഹൻലാൽ ആകും ഭീമനായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാർത്ത ശരി വച്ച് നടൻ മോഹൻലാൽ തന്നെ ഇന്ന് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പ്രശസ്ത പരസ്യ സംവിധായകൻ വി എ ശ്രീകുമാർ ഒരുക്കുന്ന  ചിത്രത്തിന് മഹാഭാരതം എന്ന പേരാണ് നൽകുന്നത്.

Mahabharata - Randaamoozham

1000 കോടി രൂപയാണ് ആഗോള ചിത്രമെന്ന നിലയിൽ രണ്ടാമൂഴത്തിനായി മുതൽ മുടക്കുന്നത്. പ്രമുഖ വ്യവസായിയായ ബി ആർ ഷെട്ടിയാണ് ചിത്രത്തിനായി ഇത്ര വലിയ തുക മുടക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ 1000 കോടി രൂപ മുതൽ മുടക്കിലിറങ്ങുന്ന ചിത്രമായിരിക്കും രണ്ടാമൂഴം.

Mahabharata – Randaamoozham | Mohanlal | MT Vasudevan nair

NO COMMENTS

LEAVE A REPLY