ശമ്പളം നൽകിയില്ല; ചോദ്യം ചെയ്ത തൊഴിലാളിയെ അടിച്ച് കൊന്നു

odisha employee killed for asking wage

ശമ്പളം നൽകാത്തതിനെ ചൊല്ലി ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഉണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്.

തൊഴിലാളികളെ കൊണ്ടുവരുന്ന മുർഷിദാബാദ് സ്വദേശി ദേനുദാസ് (37) രണ്ടു മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. ശമ്പളം ആവശ്യപ്പെട്ട് അശോക് ദേനുദാസിനെ മർദിച്ചു. പ്രകോപിതനായ ദേനുദാസ് ഇരുമ്പുദണ്ഡ് എടുത്ത് അശോകനെ അടിക്കുകയായിരുന്നുവത്രെ. ചോരവാർന്ന് ഏതാനും സമയത്തിനുള്ളിൽ അശോക് മരിച്ചു. ദേനുദാസിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

odisha employee killed for asking wage

NO COMMENTS

LEAVE A REPLY