വിജയം കുഞ്ഞാലിക്കുട്ടിയ്ക്ക്

malappuram election result kunjalikkutti

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 2014 ൽ ഇ അഹമ്മദ് നേടിയ റെക്കോർഡ് ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ നില മെച്ചപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി.

Malapuram election final

171023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. യുഡിഎഫ് 515325 വോട്ടാണ് നേടിയത്. മലപ്പുറത്തും വേങ്ങരയിലുമാണ് വൻ ഭൂരിപക്ഷം നേടിയത്. മലപ്പുറത്ത് 33281 വോട്ടിന്റെ ഭൂരിപക്ഷവും വേങ്ങരയിൽ 40529 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫ് സ്വന്തമാക്കിയത്.

എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ നേടിയത് 344287 വോട്ടുകളും എൻഡിഎ സ്താനാർത്ഥി ശ്രീപ്രകാശ് നേടിയത് 65662 വോട്ടുകളുമാണ്. എൽഡിഎഫിന് 2014 ലെ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടാൻ കഴിഞ്ഞുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം പിടിച്ച് നിർത്താനായില്ല. 2014ലേക്കാൽ 958 വോട്ട് മാത്രമാണ് ബിജെപിയ്ക്ക് നേടാനായത്. ഒരു ലക്ഷത്തിന് മുകളിൽ വോട്ട് ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഇത് തകർന്നടിയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

 

malappuram election result | Watch Malappuram election result 2017

NO COMMENTS

LEAVE A REPLY