Advertisement

നന്നാക്കാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത വണ്ടി നന്നാക്കാന്‍ 1.40ലക്ഷം രൂപ,വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

April 17, 2017
Google News 1 minute Read
cheating deedi motors

കൊല്ലം ടൗണിലേക്ക് എത്തുമ്പോള്‍ ക്ലോക്ക് ടവറിന് താഴെ ഒരു കാര്‍ കാണാം.. കറുത്ത മാറ്റ് ഫിനിഷിലെ സ്പോര്‍ട്സ് ലുക്കില്‍ ഒരു സുന്ദരന്‍ കാര്‍. ഷവര്‍ലയുടെ ഏറ്റവും വിലക്കൂടിയ ക്രൂയിസ് എല്‍ടിഎസ്. ഇന്നത്തെ ഷോറും വില 22ലക്ഷം രൂപയോളം വരും. എന്നാല്‍ ഇതല്‍പം പഴയ മോഡലാണ്, എന്നാലും ഇതിന്റെ സ്റ്റൈലിഷ് ലുക്കിന് അല്‍പം പോലം കോട്ടം പറ്റിയിട്ടില്ല. ആകെ ഉള്ള ഒരു പ്രശ്നം കാറ് മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് എന്നത് മാത്രമാണ്. ഇനി ഫ്ളക്സിലെ ആ വരികളിലേക്ക് നോക്കിയാല്‍ ഒരു കാര്‍ പ്രേമിയോട് ഒരു സര്‍വ്വീസ് സെന്റര്‍ അതും ഒരു അംഗീക‍ൃത സര്‍വ്വീസ് സെന്റര്‍ നടത്തിയ വിശ്വാസവഞ്ചനയുടെ കഥ മനസിലാകും.
അല്‍പം ഫ്ളാഷ് ബാക്ക്

നാല് കൊല്ലം മുമ്പ് കൊല്ലം ദീദി മോട്ടോഴ്സില്‍ നിന്ന് കൊല്ലം സ്വദേശി പ്രശാന്ത് വാങ്ങിയതാണ് ഈ വണ്ടി. എംആര്‍എഫിന്റെ പ്രൊഫഷണല്‍ റേസ് ഡ്രൈവറായ പ്രശാന്തിന് കാറുകള്‍ ഒരു ഹരമാണ്. ഈ ഹരത്തിന്റെ ഭാഗമായി ബെന്‍സ്, ബിഎംഡബ്യൂ, ട്വയോറ്റയുടെ സ്പോര്‍ട് യൂട്ടിലിറ്റി വണ്ടിയായ സെറാ, മിസ്തുബുഷി തുടങ്ങിയ വാഹനങ്ങള്‍ പ്രശാന്തിന്റെ ഗ്യാരേജില്‍ കയറിപ്പറ്റിയിരുന്നു. ആ കൂട്ടത്തിലേക്കാണ് ഈ കാറിന്റെയും വരവ്. മൂന്ന് കൊല്ലം പഴക്കമുള്ള ഈ വണ്ടി 18 ലക്ഷം രൂപ നല്‍കിയാണ്  പ്രശാന്ത് വാങ്ങിയത്.

WhatsApp Image 2017-04-17 at 14.38.43കൃത്യമായി സര്‍വ്വീസ് ചെയ്യുകയും, ഓയില്‍ മാറ്റുകയും, ബ്രേക്ക് ഷൂ കൃത്യമായ ഇടവേളകളില്‍ മാറ്റുകയും ചെയ്യുന്ന ഒരു അസ്സൽ വാഹനപ്രേമി എങ്ങനെയൊക്കെ ഒരു വാഹനത്തെ കാത്ത് സൂക്ഷിക്കുമോ അങ്ങനെയൊക്കെ പ്രശാന്ത് തന്റെ പുതിയ കാറിനേയും സൂക്ഷിച്ചു. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് സെന്ററില്‍ കയറ്റി. മറ്റ് കാറുകളും ശേഖരത്തില്‍ ഉള്ളത് കൊണ്ട് തന്നെ പ്രശാന്ത് ഈ കാര്‍ ഉപയോഗിക്കുന്നതും ചുരുക്കം. എന്നിട്ടും അഞ്ച് മാസം മുമ്പ് ഷവർലെയുടെ ഈ കാറുമായി പുറത്ത് ഇറങ്ങിയപ്പോള്‍ പ്രശാന്തിന്റെ ആ യാത്ര പാതിയില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു, കാറ് പാതി വഴിയില്‍ കിടന്നതാണ് ഇതിന് കാരണം. പിന്നീടങ്ങോട്ട് പലവട്ടം ഈ കാറ് പ്രശാന്തിനോട് പിണങ്ങി, പലപ്പോഴും റിവേഴ്സ് ഗിയര്‍ വീണില്ല, ഇനി കുറച്ച് ദൂരം മുന്നോട്ട് പോയാലും പാതിവഴിയില്‍ അത് നിന്നു. വണ്ടിയുടെ ഈ പ്രശ്നം മാറ്റുന്നതിന് പ്രശാന്ത് ദീദി മോട്ടോഴ്സുമായി ബന്ധപ്പെട്ടു. തുടര്‍ന്നുണ്ടായ ചില സംഭവവികാസങ്ങളാണ് ഇപ്പോള്‍ ഈ കാറ് ക്ലോക്ക് ടവറിന് താഴെ ആള്‍ക്കാര്‍ക്ക് കൗതുകവും വാഹനപ്രേമികള്‍ക്ക് സങ്കടവും സമ്മാനിച്ച് കിടക്കാന്‍ കാരണം!!

ഇനി വര്‍ത്തമാനത്തിലേക്ക് വരാം
പ്രശാന്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ നല്‍കിയാല്‍ കാറ് നന്നാക്കി തരാം എന്ന് ദിദീ മോട്ടേഴ്സ് വാക്ക് കൊടുത്തിട്ടുണ്ട്, എന്നാല്‍ ഒരു കണ്ടീഷന്‍ ,നന്നാകുമോ എന്ന് ഉറപ്പില്ല!! അത്തരത്തില്‍ യാതൊരു ഉറപ്പും ഇല്ലാതെ  പണിക്ക് 1,40, 000 രൂപ എന്തിനാണ് ദിദീ അധികൃതര്‍ ആവശ്യപ്പെടുന്നത്??? പോരാത്തതിന് കൊല്ലത്ത് ശരിയാക്കാന്‍ പറ്റാത്ത ഈ കുഴപ്പം പരിഹരിക്കാന്‍ കാറ് തലസ്ഥാനത്തെ ദിദീ സര്‍വീസ് സെന്ററിലെത്തിക്കണം, അതും പ്രശാന്ത് 10,000 രൂപ  മുടക്കി അവിടെയെത്തിച്ചാല്‍ മാത്രം. ഇനി ഈ പതിനായിരം രൂപയും നല്‍കി, ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ സർവീസിനായി നല്‍കിയിട്ടും വണ്ടി ശരിയായില്ലെങ്കില്‍ എന്ത് ചെയ്യും?? ഇതിന് ഉത്തരം നല്‍കാന്‍ കഴിയാത്തടുത്തോളം കാലം ഈ കഥ വിവരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞ കാര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിറുത്തി ഇടാന്‍ തന്നെയാണ് പ്രശാന്തിന്റെ തീരുമാനം. പകുതി തുകയെങ്കിലും നല്‍കാതെ സര്‍വീസ് സെന്ററില്‍ കൊണ്ടുവരണ്ട എന്ന നിലപാടിലാണ് ദീദി അധികൃതരെന്ന് പ്രശാന്ത് പറയുന്നു.

WhatsApp Image 2017-04-17 at 14.23.37 (1)കാറിന്റെ പ്രശ്നം എന്താണെന്ന് അനലൈസ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന ദീദിയിലെ തന്നെ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പ്രശാന്തിന്റെ കയ്യിലുണ്ട്. എന്നിട്ടും എന്തിനാണ് ഈ ഇത്രയും പണം ആവശ്യപ്പെടുന്നതെന്ന് പ്രശാന്ത് ചോദിക്കുന്നു. മുമ്പും വണ്ടി ഈ ഇവിടെ റിപ്പയര്‍ ചെയ്തപ്പോള്‍ ഇരട്ടി വില ഈടാക്കിയിട്ടുണ്ടെന്നും പ്രശാന്ത് ആരോപിക്കുന്നു. പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് പ്രശാന്തിന്റെ തീരുമാനം

എന്നാല്‍ നാല് വര്‍ഷം മുമ്പ് കാറ് വാങ്ങിയപ്പോള്‍ മാത്രമാണ് അതിന്റെ ഉടമ ദിദീയിലെത്തിയതെന്നും, അതിന് ശേഷം ദീദിയുമായി ബന്ധപ്പെട്ടില്ലെന്ന് ദീദി അധികൃതര്‍ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. കൂടുതല്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നും ദീദി മോട്ടോഴ്സ് അധികൃതര്‍ അറിയിച്ചു.

cheating deedi motors | trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here