സഹാറയുടെ ആംബിവാലി സിറ്റി ലേലം ചെയ്യണമെന്ന് സുപ്രീം കോടതി

subratha roy

സഹാറയുടെ 34000 കോടി രൂപയുടെ സ്വത്ത് ലേലം ചെയ്യണമെന്ന് സുപ്രീം കോടതി. സഹാറയുടെ 8900 ഏക്കറിലുള്ള ആംബി വാലി സിറ്റി ലേലം ചെയ്യണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. നിക്ഷേപകർക്ക് നൽകാനുള്ള തുക ഇതുവരെയും തിരിച്ചടയ്ക്കാത്തതിനാലാണ് സഹാറയുടെ പുണെയിലെ സ്വത്തുക്കൾ ലേലം ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

നിക്ഷേപകരുടെ 5092.6 കോടി രൂപ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് ഇതുവരെയും സെബിയ്ക്ക് നൽകിയിട്ടില്ല. ഇത് തിരിച്ച് നൽകാനുള്ള തീയതി 2019 വരെ നീട്ടി നൽകണമെന്ന് സഹാറ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളികയായിരുന്നു.

സുബ്രതോ റോയിയോട് ഏപ്രിൽ 27നകം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വ്തതിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

NO COMMENTS

LEAVE A REPLY