എറണാകുളത്ത് ട്രെയിൻ പാളം തെറ്റി

train derailed at ernakulam

എറണാകുളം സൗത് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ട്രെയിനിന്റെ എഞ്ചിനില്ലാത്ത ഭാഗം തനിയെ ഉരുണ്ട് റെയിലിൽ കയറിയെന്നാണ് അധികൃതർ പറയുന്നത്. ട്രെയിൻ റെയിലിൽ കയറിയതോടെ സിഗനലുകൾ ഓഫാവുകയായിരുന്നു. യാത്ര തുടങ്ങാൻ തയാറായി നിൽക്കുന്ന എറണാകുളം –നിലമ്പൂർ പാസഞ്ചർ ട്രെയിനിനു നേരെയാണ് പാളം തെറ്റിയ ട്രെയിൻ വന്നിരുന്നത്. സംഭവം പാസഞ്ചർ ട്രെയിനിന്റെ ലോകോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

 

 

train derailed at ernakulam

NO COMMENTS

LEAVE A REPLY