Advertisement

ശബരിമലയിൽ യുവതികൾ;ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു

April 17, 2017
Google News 0 minutes Read
women visited sabarimala

ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്നുവെന്ന പേരിൽ ഫോട്ടോ പ്രചരിക്കുന്ന സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. കൊല്ലത്ത് നിന്നുള്ള ഒരു വ്യവസായിയ്ക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നൽകിയെന്ന് പരാതി നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായിക്കൊപ്പം ചില സ്ത്രീകളും ശബരിമലയിൽ എത്തിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി. സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുവതികൾ ശബരിമലയിലെ ശ്രീകോവിലിന് മുന്നിൽ നിൽക്കുന്ന ഫോട്ടോ പ്രചരിക്കുന്നത് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here