സ്ഥാനമൊഴിയാൻ തയ്യാർ; സമവായത്തിനൊരുങ്ങി ദിനകരൻ

t t v dinakaran

തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമി അടക്കമുള്ളവർ ഒപിഎസ് പക്ഷത്തേക്ക് ചുവടുമാറ്റാൻ ഒരുങ്ങുന്നതിനിടെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി ടി ടി വി ദിനകരൻ രംഗത്ത്. നിലവിലെ പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായ ദിനകരൻ സ്ഥാനമൊഴിയാൻ തയ്യാറെന്ന് നേതൃത്വത്തെ അറിയിച്ചു. പകരം പനീർശെൽവത്തിന് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനം നൽകാമെന്നും അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ദിനകരൻ മുന്നോട്ട് വച്ചു. ശശികല നടരാജൻ ജനറൽ സെക്രട്ടറിയായി തുടരും.

കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ ഭൂരിഭാഗംപേരും ശശികല വിഭാഗം വിട്ട് പോകാൻ തയ്യാറെടുക്കുകയാണെന്നും നേതൃത്വത്തോടുള്ള വിയോജിപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തുടർന്ന് വൈദ്യുതി മന്ത്രി കെ തങ്കമണിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ ഒപിഎസ് പക്ഷത്തേക്ക് ചുവടുമാറുന്നചതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.

അദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം മുഖ്യമന്ത്രി പളനിസ്വാമി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

NO COMMENTS

LEAVE A REPLY