വിമാനത്തിൽ അച്ചടക്കമില്ലാതെ പെരുമാറിയാൽ 15 ലക്ഷം പിഴ

air india

എയർഇന്ത്യയുടെ ഏതെങ്കിലും വിമാനത്തിൽ ഇനി അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരന് പിഴ നൽകേണ്ടി വരും. യാത്രക്കാരുടെ പെരുമാറ്റം മൂലം യാത്ര വൈകിയാലാണ് 15 ലക്ഷം രൂപ വരെ പിഴയീടാക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.

ഒരുമണിക്കൂറോളം വിമാനം വൈകിയാൽ അഞ്ച് ലക്ഷം രൂപയും, രണ്ട് മണിക്കൂർ വരെ വൈകിയിൽ പത്ത് ലക്ഷം രൂപയും, അതിലധികം വൈകിയാൽ പതിനഞ്ച് ലക്ഷമോ അതിൽ കൂടുതൽ തുകയോ പിഴയായി അടയ്ക്കേണ്ടി വരും. ശിവസേനാ എംപി രവീന്ദ്ര ഗെയ്കാവാദ് എയർ ഇന്ത്യാ ഉദ്യോഗസ്ഥനോട് അപമര്യാദമായി പെരുമാറിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

NO COMMENTS

LEAVE A REPLY