മോഷ്ടിച്ച ബൈക്കിൽ കറങ്ങവെ യുവാവ് പിടിയിൽ

bike robbery

തുടർച്ചയായി ബൈക്ക് മോഷ്ടിക്കുന്ന യുവാവ് ആറ്റിങ്ങൽ പോലീസ് പിടിയിൽ. ചാന്നാങ്കര പത്തേക്കറിൽ ഹംസ (21) യാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ആറ്റിങ്ങൽ കച്ചേരി നടയിൽ വാഹന പരിശോധന നടത്തുമ്പോഴാണ് മോഷണ ബൈക്കിൽ കറങ്ങി നടന്ന ഹംസ പിടിയിലായത്. വഞ്ചിയൂരിൽ ‘എന്റെ കട’ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലും, മറ്റനവധി കേസ്സിലേയും പ്രതിയാണ് ഹംസ. നാല് ബൈക്കുകൾ ആണ് ഇയാൾ മോഷ്ടിച്ചത്. ഇതിൽ രണ്ട് ഹീറോ ഹോണ്ട ബൈക്കും ഒരു പൾസറും പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY