മിഠായി വാങ്ങുമ്പോൾ സൂക്ഷിക്കുക

candy

കോഴിക്കോട് നാലുവയസ്സുകാരൻ ജെല്ലി മിഠായി കഴിച്ച് മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ മധുര പലഹാരക്കടകളിലും പെട്ടിക്കടകളിലും വ്യാപക പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്. മദ്യവും മയക്കുമരുന്നും കൂടാതെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് രാസവസ്തുക്കൾ അടങ്ങിയ ലഹരി മിഠായികളും വിൽക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. അതേ സമയം ഇത്തരം മിഠായികളുടെ വിതരണം ഉപഭോക്താക്കൾ അറിയുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ മിഠായി പോലുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഗുണമേൻമ ഉറപ്പുവരുത്തണമെന്നും വിദഗ്ധർ.

NO COMMENTS

LEAVE A REPLY