വാഹന ഇൻഷുറൻസ് പ്രീമിയം നിരക്ക് കുറച്ചു

premium

വാഹന ഇൻഷുറൻസ് പ്രീമിയം നിരക്ക് കുറച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കേർഡ് പാർട്ടി ഇൻഷുറൻസും കുറച്ചിട്ടുണ്ട്. മുൻകാല പ്രാബല്യത്തോടെ ഏപ്രിൽ ഒന്ന് മുതൽ ഇത് നിലവിൽ വന്നു.

1000 സിസിമുതൽ 15000 സിസി വരെയുള്ള വാഹനങ്ങൾക്ക് 2863 രൂപയാണ് പുതുക്കിയ നിരക്ക്, 1500 സിസിയ്ക്ക് മുകളിലുള്ള കാറുകൾക്ക് 7890 രൂപയും, 1000 സിസിയ്ക്ക് താഴെയുള്ള കാറുകൾക്ക് 2055 രൂപയും, 40,000 കിലോയ്ക്ക് മുകളിലുള്ള പൊതുമേഖലാ ചരക്ക് വാഹനങ്ങൾക്ക് 33,024 രൂപയുമാണ് പുതിയ നിരക്ക്. ഇരു ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, മറ്റ് പാസഞ്ചർ വാഹനങ്ങൾ എന്നിവയുടെ പ്രീമിയം നിരക്കുകളിലും കുറവ് വന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY