യുഡിഎഫിലേക്കില്ല; നയം വ്യക്തമാക്കി മാണി

0
40
km mani

യുഡിഎഫിലേക്ക് തിരിച്ചില്ലെന്നും ചരൽക്കുന്നിലെ തീരുമാനത്തിൽ മാറ്റമില്ലെന്നും കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മാണി പറഞ്ഞു.

മാണിയുടെ ഇടപെടൽ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ സ്വാധീനിച്ചെന്നും, മാണി മടങ്ങിവരണമെന്നും എംഎം ഹസ്സൻ ആവശ്യപ്പെട്ടിരുന്നു. 21 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കെഎം മാണി എത്തിയത്.
ആരോടും സൗഹൃദമോ വിരോധമോ ഇല്ലെന്നും മാണി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY