പത്തനാപുരത്ത് പതിനഞ്ച് വയസ്സുകാരി കുളിമുറിയിൽ പ്രസവിച്ചു

hospital

പത്തനാപുരത്ത് പതിനഞ്ച് വയസ്സുള്ള പെൺകുട്ടി കുളിമുറിയിൽ പ്രസവിച്ചു. പെൺകുട്ടിയേയും കുഞ്ഞിനേയും പുനലൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസിയായ പതിനാല് വയസ്സുകാരനാണ് കുഞ്ഞിന്റെ പിതാവെന്ന് പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് വീട്ടുകാർക്ക് അറിവില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. വയറുവേദനയെ തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ കാണിച്ചതിനെ തുടർന്ന് പൂർണ്ണ ഗർഭിണിയാണെന്നും വേറെ ആശുപത്രിയിൽ കാണിക്കാനും നിർദേശിച്ചു. എന്നാൽ തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് വാതിൽ തള്ളിത്തുറന്നപ്പോൾ പെൺകുട്ടി പ്രസവിച്ചിരുന്നു. അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY