അമേരിക്ക തുടങ്ങി വച്ചാൽ വെറുതെയിരിക്കില്ലെന്ന് ഉത്തര കൊറിയ

North Korea

അമേരിക്കയാണ് കൊറിയൻ ഉപഭൂഖണ്ഡത്തെ യുദ്ധസമാനമാക്കുന്നതെന്ന് ഉത്തരകൊറിയ. അമേരിക്ക നിലനിർത്തുന്ന ഇത്തരം അപകട സാഹചര്യത്തിൽ ഒരു ആണവ യുദ്ധം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്നും അമേരിയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്‌.

ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയൻ ഉപ അംബാസിഡർ കിം ഇൻ റ്യോങ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക സൈനിക നടപടി ആരംഭിച്ചാൽ ഏതറ്റംവരെയും ഉത്തരകൊറിയ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമാധാനവും സ്ഥിരതയുമാണ് അമേരിക്ക തകർക്കുന്നത്. പരമാധികാരമുള്ള ഒരു രാജ്യത്തെ കടന്ന് ആക്രമിക്കുന്നത് ഗുണ്ടാരീതിയാണ്. അമേരിക്കയ്‌ക്കെതിരെ ഏത് തരത്തിലുള്ള പ്രതികരണത്തിനും ഉത്തര കൊറിയ തയ്യാറാണ്. ട്രംപ് ഭരണകൂടം കൊറിയൻ ഉപഭൂഖണ്ഡത്തിലേക്ക് വിമാനവാഹിനി കപ്പൽ വിന്യസിച്ചത് കൊറിയയെ കീഴടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

അമേരിക്ക – ദക്ഷിണ കൊറിയ സൈനിക വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ ഉത്തര കൊറിയയ്‌ക്കെതിരായ പ്രകോപനങ്ങളാണ്. ആയതിനാൽ സ്വന്തം പ്രതിരോധത്തിന് വേണ്ടി ഉത്തര കൊറിയ സൈനിക ശേഷി വർദ്ധിപ്പിക്കുമെന്നും കിം ഇൻ റ്യോങ് പറഞ്ഞു.

NO COMMENTS

LEAVE A REPLY