മന്നാർഗുഡി മാഫിയയെ പുറത്താക്കിയാൽ മാത്രം മടക്കമെന്ന് ഒപിഎസ്

0
27
sasikala-panneerselvam

അനുരഞ്ജനത്തിനിടെ വീണ്ടും ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഒ പനീർ ശെൽവം. മന്നാർഗുഡി മാഫിയ ഇല്ലാത്ത എഐഎഡിഎംകെയില്ക്ക് മാത്രമേ ഒരു തിരിച്ച് വരവുള്ളൂ എന്ന് പനീർശെൽവം വ്യക്തമാക്കി.

എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ട ടി വി ദിനകരൻ രാജി വച്ച് പകരം ഒപിഎസിനെ തൽസ്ഥാനത്ത് നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഒപിഎസ് ശശികലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പളനിസ്വീമി അടക്കമുള്ള മന്ത്രിമാർ ഒപിഎസ് പക്ഷത്തേക്ക് ചുവട്മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് രാജി സന്നദ്ധത അറിയിച്ച് ടി ടി വി ദിനകരൻ എത്തുന്നത്. ജനറൽ സെക്രട്ടറിയായി ശശികല തുടരുമെന്നും അറിയിച്ചിരുന്നു. ശശികല കുടുംബത്തെ അംഗീകരിക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് പനീർശെൽവം മുന്നോട്ട് വയ്ക്കുന്നത്.

NO COMMENTS

LEAVE A REPLY