റെക്കോർഡിട്ട് എരഞ്ഞിപ്പാലം വിദേശമദ്യഷോപ്പ്; ഒരു ദിവസം 1.27 കോടിയുടെ വിൽപ്പന!!

beverage

എരഞ്ഞിപ്പാലം കൺസ്യൂമർഫെഡിന്റെ വിദേശമദ്യഷോപ്പിൽ വിഷുതലേന്ന് നടന്നത് 1.27 കോടിയുടെ വിൽപ്പന. അരയിടത്ത് പാലം- എരഞ്ഞിപ്പാലം ബൈപ്പാസിലേക്ക് മാറ്റി സ്ഥാപിച്ച കൺസ്യൂമർഫെഡിന്റെ വിദേശ മദ്യശാലയാണിത്. ഏപ്രിൽ മൂന്നിനാണ് പുതിയ സ്ഥലത്ത് മദ്യശാല പ്രവർത്തിച്ച് തുടങ്ങിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പാവമണി റോഡിൽ നിന്നാണ് ഇത് ഇങ്ങോട്ട് മാറ്റിയത്.

13 ാം തിയ്യതിയിലെ വിൽപ്പനയുടെ കണക്കാണിത്. രണ്ട് പ്രീമിയം കൗണ്ടറുകളും, മൂന്ന് സാധാരണ കൗണ്ടറുകളുമാണ് ഔട്ട്ലെറ്റിനുള്ളത്. ഇതിൽ 70 ലക്ഷം രൂപ പ്രീമിയം കൗണ്ടറിൽ നിന്നാണ് ലഭിച്ചത്. 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 12ന് 97 ലക്ഷം രൂപയുടേയും, കഴിഞ്ഞ തിങ്കളാഴ്ച 58 ലക്ഷം രൂപയുടേയും മദ്യം ഇവിടെ നിന്ന് വിറ്റ് പോയിരുന്നു.

NO COMMENTS

LEAVE A REPLY