അമേരിക്കയിൽ വീണ്ടും വംശീയാധിക്രമം

sikh usa

അമേരിക്കയിൽ വീണ്ടും വംശീയാധിക്രമം. അമേരിക്കയിൽ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന ഇന്ത്യക്കാരനെ മദ്യപിച്ചെത്തിയ നാലു പേർ ചേർന്ന് മർദ്ദിച്ചു. സിഖുകാരനായ ഇയാളുടെ തലപ്പാവ് വലിച്ചൂരിയെടുക്കുകയും ചെയ്തതായി അന്തർദേശീയ മാധ്യമമായ ന്യൂയോർക്ക് ഡയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.

വൈശാഖിയുടെ ഭാഗമായി സിഖ് സംഘടന ടൈംസ് ചത്വരത്തിൽ സംഘടിപ്പിച്ച തലപ്പാവ് ദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.

പഞ്ചാബിൽ നിന്ന് മൂന്നുവർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഹർകിരാത് സിംഗിനാണ് ക്രൂരമായ മർദനമേറ്റത്. ഒരു സ്ത്രീയടക്കം നാലു പേരെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നിന്ന് ബ്രോൺക്‌സിലേക്ക് എത്തിച്ച ശേഷം മടങ്ങാൻ തുടങ്ങുകയായിരുന്നു ഹർകിരാത് സിംഗ്. സ്ഥലത്തെത്തിയപ്പോൾ ഇറക്കിയ സ്ഥലം മാറിയെന്നാരോപിച്ച് ഇവർ ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു

NO COMMENTS

LEAVE A REPLY