കെട്ടിട നിർമ്മാണത്തിലെ നിയമക്കുരുക്കുകൾ; നീതിയ്ക്കായി അദാലത്ത്

building construction

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംസ്ഥാന തലത്തിൽ നടത്തുന്ന ഫയൽ അദാലത്ത് തദ്ദേശ സ്വയം ഭരണ, ന്യൂന പക്ഷ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ ഉദ്ഘാടനം ചെയ്തു. നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി 118 പരാതികളാണ് അദാലത്തിന് മുന്നിലെത്തിയത്.

മന്ത്രിയുടെ സാന്നിധ്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ടി കെ ജോസ് ഐ. എ. എസ്, ചീഫ് ടൌൺ പ്ലാനർ കെ. രമണൻ എന്നിവർ പരാതിക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമൊപ്പമിരുന്ന് സംസാരിച്ചാണ് പരാതികൾ തീർപ്പാക്കുന്നത്.

അതേ സമയം തീരദേശ പരിപാലന അതോറിറ്റിയുടെ വിലക്കുള്ള പരാതികൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴിൽ വരുന്ന അദാനലത്തിന് ഇടപെടാനാകില്ല. ഇതുമായി ബന്ധപ്പെട്ട പരാതികളുമായി എത്തിയവരെ മാത്രമാണ് അദാലത്ത് വേണ്ട നിർദ്ദേശങ്ങൾ നൽകി മടക്കി അയച്ചത്.

ഭൂരിഭാഗം പരാതികളിലും, പരാതിക്കാർക്ക് അനുകൂല തീരുമാനങ്ങളുണ്ടായി. വർഷങ്ങളേറെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന കേസുകളിലാണ് നടപടിയായത്.

നിസ്സാര കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് ഉദ്യോഗസ്ഥർ, വീട്ടുടമസ്ഥർക്ക് നീതി ലഭിക്കാത്തത് എന്ന് തിരിച്ചറിഞ്ഞതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചു ഇത്തരം അദാലത്തുകൾ നടത്തുവാനൻ തീരുമാനിച്ചതായി നഗര ഗ്രാമാസൂത്രണ വകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY