വരുന്നു യൂബർ ഈറ്റ്സ്

UberEATS

യാത്രയ്ക്ക് മാത്രമല്ല, ഇനി ഭക്ഷണവും യൂബറിനെ ആശ്രയിക്കേണ്ടി വരും. ആഗോള ടാക്സി ഭീമന്മാരായ യൂബർ ഇന്ത്യയിൽ ഭക്ഷ്യവിതരണ രംഗത്ത് എത്തുന്നു. യൂബർ ഈറ്റ്സ് എന്ന് പേരുള്ള സംരംഭം ഈ മാസം മധ്യത്തോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങും. യൂബർ ടാക്സി ഇന്ത്യയിൽ വളരെ പ്രചാരം നേടികഴിഞ്ഞു. ആ ബ്രാന്റ് നെയിം യൂബർ ഈറ്റ്സിനേയും തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

ബെഗളൂരു, ഹൈദ്രാബാദ്,പുനെ, മുബൈ ചെന്നൈ എന്നിവിടങ്ങിലാണ് ഇത് ആദ്യം പ്രവർത്തനം ആരംഭിക്കുക. 2014ലാണ് യൂബർ ഈറ്റ്സ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. മക്കെൻസി കന്പനിയുടെ മുൻ എക്സിക്യൂട്ടീവാണ് ഇന്ത്യയിൽ യൂബർ ഈറ്റ്സിന്റെ പ്രവർത്തനം ഏകോപിപ്പിക്കുക.

NO COMMENTS

LEAVE A REPLY