വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ

vijay mallya

ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. സ്‌കോട്ട്‌ലാന്റ് യാഡ് ആണ് ഇന്ന് രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്. മല്യയെ ഇന്ന് വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടികൾ വായ്പയെടുത്ത് തിരിച്ച് നൽകാതെ രാജ്യെ വിട്ടതിനെ തുടർന്ന് ഇന്ത്യ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

7000 കോടി രൂപ 17 ബാങ്കുകളിൽനിന്ന് വായ്പയെടുത്ത മല്യ പലിശയടക്കം 9000 കോടി രൂപയാണ് ബാങ്കുകൾക്ക് തിരിച്ച് നൽകാനുള്ളത്. ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ലണ്ടനിൽ മല്യയെ അറസ്റ്റ് ചെയ്തത്.

കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഇന്ത്യ കത്ത് നൽകിയത്.

 

NO COMMENTS

LEAVE A REPLY