Advertisement

അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മല്യയ്ക്ക് ജാമ്യം

April 18, 2017
Google News 1 minute Read
vijay-mallya vijay malya verdict july 10 vijay mallya arrested should send vijay mallya to india plea to be considered from dec 4

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു. വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇ്‌നന് രാവിലെയാണ് ലണ്ടനിൽ വച്ച് സ്‌കോട്ട്‌ലാന്റ് യാഡ് മല്യയെ അറസ്റ്റ് ചെയ്തത്. കോടികൾ വായ്പയെടുത്ത് തിരിച്ച് നൽകാതെ രാജ്യെ വിട്ടതിനെ തുടർന്ന് ഇന്ത്യ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Read More : വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ

7000 കോടി രൂപ 17 ബാങ്കുകളിൽനിന്ന് വായ്പയെടുത്ത മല്യ പലിശയടക്കം 9000 കോടി രൂപയാണ് ബാങ്കുകൾക്ക് തിരിച്ച് നൽകാനുള്ളത്. ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ലണ്ടനിൽ മല്യയെ അറസ്റ്റ് ചെയ്തത്.

കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഇന്ത്യ കത്ത് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here