2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്ന് പോകും; ഇനി ഈ കാഴ്ച്ച 2600 ൽ മാത്രം !!

2000 metre long asteroid to fly past earth today

2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിയ്ക്ക് സമീപത്തു കൂടി കടന്നുപോകും. 2014ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹമാണിത്. ഭൂമിക്ക് 18 ലക്ഷം കിലോമീറ്റർ അടുത്തുകൂടെയാവും ഇത് കടന്നുപോവുകയെന്ന് നാസ അറിയിച്ചു.

ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂർവമാണെന്ന് നാസ പറഞ്ഞു. ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇനി 2027ലേ ഭൂമിയോട് അടുത്തെത്തൂ. 400 വർഷം മുമ്പാണ് ഭൂമിയുടെ അയൽക്കാരായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാൽ പിന്നെ 2600 ൽ വീണ്ടും എത്തുമെന്നാണ് പറയുന്നത്.

ചെറിയ ഒപ്റ്റിക്കൽ ദൂരദർശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളിൽ ഇതിനെ കാണാൻ സാധിക്കുമെന്നും നാസ അറിയിച്ചു.

2000 metre long asteroid to fly past earth today

NO COMMENTS

LEAVE A REPLY