ബാബറി മസ്ജിദ് കേസ്; അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

babri-masjid

ബാബ്‌റി മസ്ജിദ് കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ഈ കേസിൽ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങി 22 പേർ വിചാരണ നേരിടേണ്ടി വരും. സിബിഐ യുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ആക്രമണകേസും ഗൂഢാലോചന കേസും ഒരു കോടതിയിൽ വിചാരണ ചെയ്യും. രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. റായ്‌ബേലി കോടതിയിലാണ് നിലവിൽ ഈ കേസിന്റെ വിചാരണ നടക്കുന്നത്.

കേസിൽ പ്രതിയായ കല്യാൺ സിംഗിനെ കേസിൽ വിചാരണ ചെയ്യില്ല. നിലവിൽ ഗവർണർ പദവി വഹിക്കുന്നതിനാലാണ് അദ്ദേഹത്ത ഒഴിവാക്കിയത്. എന്നാൽ ഗവർണർ പദവി നഷ്ടമായാൽ വിചാരണ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ദിവസവും വിചാരണ നടത്തണമെന്നും കോടതി.

babri masjid, L K Adwani

NO COMMENTS

LEAVE A REPLY