ടി ടി വി ദിനകരനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

t t v dinakaran

എഐഎഡിഎംകെ പാർട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നൽകാൻ ശ്രമിച്ച ടി ടി വി ദിനകരനെതിരെ ഡൽഹി പോലീസിന്റെ ലുക്കഔട്ട് നോട്ടീസ്. ദിനകരൻ രാജ്യം വിടാൻ സാധ്യത ഉണ്ടെന്നതിനാലാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.

എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറിയായ ദിനകരൻ ഇന്ന് മൂന്ന് മണിയ്ക്ക് മുഴുവൻ എംഎൽഎ മാരുടെയും യോഗം വിളിച്ചു. കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറിയായ ശസികല നടരാജനെയും ദിനകരനെയും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ രണ്ട് എംഎൽഎമാർ രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY