ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി ഹിരൺ അന്തരിച്ചു

G Hiran

ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി ഹിരൺ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. വൈക്കം തലയോലപ്പറമ്പ് സ്വദേശിയാണ്.

മഞ്ചേരി, കോഴിക്കോട് നിലയങ്ങളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിനെ ആധാരമാക്കി മൊഞ്ചും മൊഴിയും പരമ്പരയുടെയും നിരവധി റേഡിയോ പരിപാടികളുടെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. മഞ്ചേരി നിലയത്തിന്റെ അവതരണ ഗാനത്തിന്റെ രചന അദ്ദേഹത്തിന്റേതാണ്‌.

കല്യാണ ഉണ്ണികൾ, കാഴ്ചയ്ക്കപ്പുറം എന്നീ ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. കവിയും ഗാനരചയിതാവുമായിരുന്ന ഹിരൺ ആണ് മഞ്ചേരി നിലയം പ്രക്ഷേപണം ചെയ്ത മഹാകവി മോയിൻകുട്ടി വൈദ്യർ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ഭാര്യ ദീപ, ഒരു മകളുണ്ട്.

NO COMMENTS

LEAVE A REPLY