ബന്ധു നിയമനം; ജയരാജനും ശ്രീമതിയ്ക്കും താക്കീത്

e p jayarajan - sreemathi

ബന്ധു നിയമന കേസിൽ ഉൾപ്പെട്ട മുൻ മന്ത്രി ഇപി ജയരാജനും പി കെ ശ്രീമതിയ്ക്കും എതിരെ അച്ചടക്ക നടപടി. ഇരുവരെയും സിപിഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തു. കേന്ദ്ര കമ്മറ്റിയോഗം അവസാനിച്ചതോടെയാണ് നടപടി പ്രഖ്യാപിച്ചത്. അഴിമതി പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മന്ത്രിസ്ഥാനം ജയരാജൻ രാജി വച്ചതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് തീരുമാനം. ഇരുവർക്കുമെതിരായ നിലപാടിൽ ഉറച്ച് നിന്നത് സീതാറാം യെച്ചൂരിയാണ്.

NO COMMENTS

LEAVE A REPLY