കണ്ണൂർ വിമാനത്താവളം; കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

pinarayi vijayan welcomes centre's decision on kannur airport

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേന്ദ്രവ്യോമയാന മന്ത്രാലയത്തിൽ നിന്ന് ലഭിക്കേണ്ട വിവിധ ക്ലിയറൻസുകൾ വേഗത്തിൽ നൽകുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജു മുഖ്യമന്ത്രി വിജയന് ഉറപ്പ് നൽകി.

ഏപ്രിൽ 27ന് ആഭ്യന്തര വിമാനക്കമ്പനികളുമായി കേന്ദ്രവ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദൽഹിയിൽ ചേരുന്ന യോഗത്തിൽ കണ്ണൂർ വിമാനത്താവള പ്രതിനിധികളും പങ്കെടുക്കും. ഇതിന് തുടർച്ചയായി കേരളത്തിൽ നടക്കുന്ന ചർച്ചകളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും.

pinarayi vijayan welcomes centre’s decision on kannur airport

NO COMMENTS

LEAVE A REPLY