സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 ന് പിന്നാലെ ഗ്യാലക്‌സി എസ്6 ഉം പൊട്ടിത്തെറിക്കുന്നു; ഞെട്ടിത്തെറിച്ച് ടെക് ലോകം

samsung galaxy s6 active bursts

സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന്റെ നിരന്തരമായ പൊട്ടിത്തെറികൾക്ക് ശേഷം സാംസങ്ങിന്റെ മറ്റൊരു ഫോണായ സാംസങ്ങ് ഗാലക്‌സി എസ്6 ആക്ടീവും പൊട്ടിത്തെറിക്കുന്നു. സാധാരണ ഗതിയിൽ ചാർജിങ്ങിന്റെ സമയത്തോ ഫോൺ ചൂടായിരുക്കുമ്പോഴോ ആണ് നോട്ട് 7 പൊട്ടിത്തെറിച്ചതെങ്കിൽ സാംസങ്ങിന്റെ എസ്6 ആക്ടിവ് വെറുതെ ടേബിളിൽ ഇരുന്നപ്പോഴാണ് പൊട്ടിത്തെറിച്ചത്. തന്റെ ഫോൺ ചാർജിങ്ങിലായിരുന്നില്ല എന്ന് ഫോണിന്റെ ഉടമ ബ്രയാൻ തറപ്പിച്ച് പറയുന്നു.

ഇത് ആദ്യമായല്ല സാസംങ്ങ് ഗ്യാലക്‌സി എസ്6 ആക്ടിവ് പൊട്ടിത്തെറിക്കുന്നതെങ്കിലും ചാർജിങ്ങിൽ അല്ലാതെ ഫുൾ ചാർജിൽ ഇരിക്കുമ്പോൾ ഒരു ഫോൺ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ടെക് ലോകം ഭീതിയിലായിരിക്കുകയാണ്. ഒപ്പം സാംസങ്ങ് ഫോണുകളിലുള്ള വിശ്വാസ്യതയ്ക്കും സുരക്ഷയക്കുമെതിരെയാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്…

സംഭവം ഇങ്ങനെ….

ഒരു പൊട്ടിത്തെറി ശബ്ദം കേട്ടാണ് ബ്രയാൻ രാത്രി എഴുനേൽക്കുന്നത്. ആദ്യം ബ്രയാൻ കരുതിയത് മുറിയിലെ സീലിങ്ങ് ഫാനിന് എന്തോ സംഭവിച്ചുവെന്നാണ്. പിന്നീടാണ് തന്റെ ഫോണിൽ നിന്ന് തീ വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോഴേക്കും പ്ലാസ്റ്റിക് കരിഞ്ഞത് പോലുള്ള മണവും, ഒപ്പം പുകയും മുറിയാകെ പടർന്നിരുന്നു.

ചാർജിങ്ങിലായിരുന്ന തന്റെ ഫോൺ വെളുപ്പിന് 4 മണിക്ക് ബ്രായൻ ചാർജറിൽ നിന്ന് മാറ്റിയ ശേഷമാണ് ഉറങ്ങിയത്. തന്റെ ഭാഗ്യത്തിന് തനിക്കോ തന്റെ ഏഴ് മാസം പ്രായമായ കുഞ്ഞിനോ ഒന്നും സംഭവിച്ചില്ലെന്ന് അവർ പറയുന്നു.

samsung galaxy s6 active bursts

ഇത് ആദ്യമല്ല….

ഇത് ആദ്യമായിട്ടല്ല സാംസങ്ങ് ഗ്യാലകസി ആക്ടിവ് 6 പൊട്ടിത്തെറിക്കുന്നത്. മുമ്പും സാസംങ്ങ് ഗ്യാലക്‌സി ആക്ടിവ് എസ്6 പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിലും, അപ്പോഴെല്ലാം ഫോൺ ചാർജിങ്ങിൽ ആയിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ചാർജിങ്ങിൽ അല്ലാതെ ഫുൾ ചാർജ് ഉള്ള ഫോൺ പൊട്ടിത്തെറിക്കുന്നത്.

ജൂൺ 2015 നാണ് സാംസങ്ങ് ഗ്യാലക്‌സി എസ്6 ആക്ടിവ് വിപണിയിൽ എത്തുന്നത്. 2016 ൽ ഒരു ആമ്പുലൻസിൽ ചാർജ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് ഈ ഫോൺ ആദ്യമായി പൊട്ടിത്തെറിക്കുന്നത്. അതിന് ശേഷം പല തവണ സാസംങ്ങിന്റെ ഈ ഫോൺ പൊട്ടിത്തെറിച്ചതായി നിരവധി ഉപഭോക്താക്കൾ പരാതി പറഞ്ഞിരുന്നു.

എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ നടപടികൾ തുടങ്ങിയെന്ന് സാംസങ്ങ് കമ്പനി വാക്താവ് അറിയിച്ചു.

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറി പരമ്പരകൾ വർധിച്ചതോടെ അവ പല വിമാന കമ്പനികളും, വിമാനത്താവളങ്ങളും നിരോധിച്ചിരുന്നു.

samsung galaxy s6 active bursts

NO COMMENTS

LEAVE A REPLY