ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ; സ്വയം മൊട്ടയടിച്ച് 10 ലക്ഷം രൂപ വാങ്ങാനൊരുങ്ങി സോനു നിഗം

sonu nigam shaves off his head asks maulavi to keep 10 lakhs ready

മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലിം നേതാവിനെ ഞെട്ടിച്ച് സോനു നിഗം.

സോനു തന്റെ തല സ്വയം മൊട്ടയടിച്ചുകൊണ്ടാണ് ഏവരെയും ഞെട്ടിച്ചത്. താൻ തന്നെ തന്റെ തല മൊട്ടയടിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും സോനു പറഞ്ഞിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വെറുംവാക്കാണെന്ന് വിചാരിച്ചിരുന്നവരുടെ ഇടയിലേക്കാണ് സ്വയം മുണ്ഡനം ചെയ്ത തലയുമായി സോനു എത്തിയത്.

താൻ മതേതരവാദിയാണെന്നും, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ അമ്പലങ്ങളിലും, പള്ളികളിലും ഉച്ചഭാഷിണികൾ അനുവദിക്കരുതെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണെന്നുമാണ് സോനു നിഗം മാധ്യമങ്ങളോട് പറഞ്ഞത്.

sonu nigam shaves off his head asks maulavi to keep 10 lakhs ready

NO COMMENTS

LEAVE A REPLY