ഇനി ഞായറാഴ്ച പമ്പില്ല

pumb

കേരളവും തമിഴ്നാടും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഞായറാഴ്ചകളിൽ പെട്രോൾ പന്പുകൾ തുറക്കില്ല. ഓൾ ഇന്ത്യാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചു. മെയ് 14 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ശനിയാഴ്ച രാത്രി 12 മണി മുതൽ ഞായറാഴ്ച രാത്രി 12 മണിവരെയാണ് പന്പുകൾ അടച്ചിടുക. പരിസ്ഥിതി സംരക്ഷണവും ഇന്ധനലാഭവും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
കർണ്ണാടക, പുതുച്ചേരി, ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും മെയ് 14 മുതൽ പന്പുകൾ തുറക്കില്ല.

NO COMMENTS

LEAVE A REPLY