എംഎൽഎമാർ ആരെയോ ഭയക്കുന്നുവെന്ന് ദിനകരൻ

T T V DINAKARAN dinakaran arrested

എടപ്പാടി പളനിസ്വാമിയും മന്ത്രിമാരും എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനെയും പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ദിനകരൻ രംഗത്ത്.

പാർട്ടിയ്ക്ക് വേണ്ടി സ്ഥാനം ഒഴിയാൻ തയ്യാറാണ്. പാർട്ടി താൽപര്യം സംരക്ഷിക്കുന്നതിനായാണ് താൻ പാർട്ടി പദവി ഏറ്റെടുത്തത്. ആരോടോ ഉള്ള ഭയം മൂലമാണ് എംഎൽഎമാർ തനിക്കെതിരെ കലാപമുണ്ടാക്കുനന്ത്. ആരോ എംഎൽഎമാരെ ഭയപ്പെടുത്തുന്നുണ്ടെന്നും ദിനകരൻ പറഞ്ഞു.

പാർട്ടി ശക്തിപ്പെടുമെങ്കിൽ ലയനത്തോട് എതിരില്ല. ശശികലയാണ് തന്നെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത്. രാജി വയ്ക്കണമെങ്കിൽ അവരുടെ അനുവാദം വേണമെന്നും ദിനകരൻ പറഞ്ഞു.

t t v dinakaran| AIADMK|

NO COMMENTS

LEAVE A REPLY