മീൻകഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

three of a family hospitalized due to food poisoning

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീൻ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. പുല്പള്ളി പാലമൂല സുഗുവിലാസത്തിൽ മോഹൻദാസ് (45), മക്കളായ നിമൽദാസ് (17), നിരൻദാസ് ( 12) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തിങ്കളാഴ്ച വൈകിട്ടാണ് മോഹൻദാസ് പുല്പള്ളിയിലെ മത്സ്യമാംസ മാർക്കറ്റിലെ ഒരു കടയിൽനിന്ന് അയലയും മത്തിയും വാങ്ങിയത്. വൈകിട്ട് അത്താഴത്തോടൊപ്പം ഈ മീനും പാകം ചെയ്ത് കഴിച്ചിരുന്നു. രാത്രിയോടെ മൂവർക്കും വയറിൽ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

പുല്പള്ളി ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് മോഹൻദാസ് പരാതിനൽകിയിട്ടുണ്ട്. മീൻകേടാകാതെ സൂക്ഷിക്കാൻചേർത്ത രാസപദാർഥമായിരിക്കാം ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയതെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിഗമനം.

three of a family hospitalized due to food poisoning

NO COMMENTS

LEAVE A REPLY