രാമക്ഷേത്രം പണിയുമെന്ന് ഉമാഭാരതി

umabharathi

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കില്ലെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. ഈ കേസിൽ ഏത് ശിക്ഷയും ഏറ്റവാങ്ങാൻ തയ്യാറാണ്. അയോധ്യയിൽ രാമക്ഷേത്രം പണിയുകതന്നെ ചെയ്യും. ഇന്ന് അയോധ്യയിലേക്ക് തിരിക്കുമെന്നും ഉമാഭാരതി പറഞ്ഞു.

ബാബറി മസ്ജിദ് തകർത്ത കേസിൽ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി എൽ കെ അദ്വാനിയും ഉമാഭാരതിയുമടക്കമുള്ളവർ വിചാരണ നേരിടണമെന്ന് വിധിച്ചിരുന്നു. വിധിയെ തുടർന്ന് കേന്ദ്ര മന്ത്രി കൂടിയായ ഉമാഭാരതി രാജി വയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. എന്നാൽ രാമക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്ന് ആവർത്തിക്കുകയാണ് ഉമാഭാരതി.

NO COMMENTS

LEAVE A REPLY