പുതിയ വി വി പാറ്റ് വോട്ടിംഗ് മെഷീനുകൾക്കായി 3000 കോടി

0
41
v v pat

പുതിയ വി വി പാറ്റ് വോട്ടിംഗ് മെഷീനുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണം നിലനിൽക്കു ന്നതിനിടെയാണ് പുതിയ വിവി പാറ്റ് വോട്ടിംഗ് മെഷീനുകൾ വാങ്ങാനുകൾ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി 3000 കോടി രൂപ നീക്കി വച്ചു. വരുന്ന തെരഞ്ഞെടു പ്പുകളിൽ വിവി പാറ്റ് നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവി ട്ടിരുന്നു. ഇത് നടപ്പിലാക്കാൻ വൈകുന്നതെന്തെന്ന് മെയ് എട്ടിനകം അറിയിക്കാനും കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു.

വോട്ട് ആർക്ക് രേഖപ്പെടുത്തി എന്ന് വോട്ടർക്ക് തന്നെ കണ്ട് മനസ്സിലാക്കാവുന്ന സംവിധാനമാണ് വി വി പാറ്റ് (വോട്ടേഴ്‌സ് വെരിഫൈഡ് പേപ്പർ ഓഡിറ്റ്). വോട്ട് ലഭിച്ച ആളുടെ പേര്, ചിഹ്നം ക്രമ നമ്പർ എന്നിവ ഉൾപ്പെട്ട സ്ലിപ് പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കും. ഇത് പരിശോധിക്കാൻ വോട്ടർക്ക് ഏഴ് സെക്കന്റ് ലഭിക്കും. എന്നാൽ തിരുത്താൻ അവസരമില്ല. വോട്ടിംഗിൽ ക്രമക്കേട് കണ്ടെത്തിയാൽ സ്ലിപ്പുകൾ എണ്ണി ലഭിച്ച വോട്ട് പരിശോധിക്കാം.

NO COMMENTS

LEAVE A REPLY