വെനിസ്വേലയില്‍ പ്രക്ഷോഭക്കാര്‍ക്കെതിരെ വെടിവെപ്പ്; രണ്ട് മരണം

venezuela

വെനിസ്വേലയിൽ നികളസ് മദൂറോ സർക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം.കൊളംബിയൻ അതിർത്തിയിലെ സാൻ ക്രിസ്റ്റോബലിലായിരുന്നു സംഭവം.

പ്രസിഡന്‍റ് നികളസ് മദൂറോ രാജിവെക്കുക, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുക, ജയിലിൽ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങളുമായി തെരുവിലിറങ്ങിയ പ്രക്ഷോഭക്കാര്‍ക്കെതിരെയാണ് വെടിവെപ്പുണ്ടായത്.  സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY