ബാബറി മസ്ജിദ് കേസ്; അദ്വാനിയ്ക്ക് പിന്തുണ ഉറപ്പ് നൽകി ബിജെപി

l k advani

ബാബറി മജിദ് തകർത്ത കേസിൽ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും എൽ കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ വിചരണയ്ക്ക് ഉത്തരവിടുകയും ചെയ്ത കോടതി നടപടിയിൽ പ്രതികരണവുമായി ബിജെപി ദേശീയ അധ്വക്ഷൻ അമിത് ഷാ. കേസിൽ ബിജെപി അദ്വാനിയ്ക്ക് ഒപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി നേതൃത്വത്തിന്റെ പിന്തുണ അമിത് ഷാ അദ്വാനിയ്ക്ക് ഉറപ്പ് നൽകി. ബുധനാഴ്ച വൈകീട്ട് ടെലിഫോണിലൂടെയാണ് അമിത് ഷാ അദ്വാനിയോട് സംസാരിച്ചത്.

babri masjidഅദ്വാനിയെ കൂടാതെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, രാജസ്ഥാൻ ഗവർണർ കല്യാൺസിംഗ് ഉൾപ്പെടെ 16 പേരാണ് വിചാരണ നേരിടുന്നത്. കേസുകൾ ലക്‌നൗ പ്രത്യേക കോടതി പരിഗണിച്ച് രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ദിവസവും വിചാരണ നടത്തണമെന്നും ഇടയ്ക്ക് ജഡ്ജിയെ മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സിബിഐ, അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.

babari masjid case| L K Advani| BJP|Amit Sha|

NO COMMENTS

LEAVE A REPLY