ബീക്കൺലൈറ്റ് നിരോധനം പിന്തുടർന്ന് കേരളവും

beacon light

വിഐപി വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെ ടുത്തിയ കേന്ദ്ര നടപടി പിന്തുടർന്ന് കേരളത്തിലെ മന്ത്രിമാരും. കേരളത്തിലെ മന്ത്രിമാരായ ടി എം തോമസ് ഐസകും മാത്യു ടി തോമസും കാറുകളിൽനിന്ന് ബീക്കൺ ലൈറ്റുകൾ മാറ്റി. ഇരുവരും മന്ത്രിസഭായോഗത്തിനെത്തിയത് ബീക്കൺ ലൈറ്റുകൾ അഴിച്ച് മാറ്റിയ കാറുകളിലാണ്. മന്ത്രി എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ എന്നിവരും ബീക്കൺ ലൈറ്റ് മാറ്റി. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

beacon lightമധ്യപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വാഹനങ്ങളിൽനിന്ന് ബീക്കൺ ലൈറഅറുകൾ നീക്കം ചെയ്തു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരും ഉത്തരവ് പ്രാവർത്തികമാക്കി. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിഐപി വാഹനങ്ങളിലെ ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മെയ് 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

NO COMMENTS

LEAVE A REPLY