വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി നിക്ഷേപ യന്ത്രം

kseb

വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ട. സെക്ഷന്‍ ഓഫീസുകളില്‍ സ്ഥാപിക്കുന്ന നിക്ഷേപ യന്ത്രം വഴി ഇനി ബില്‍ അടയ്ക്കാം. ഓരോ ജില്ലയിലും ഓരോ സെക്ഷന്‍ ഓഫീസുകളിലാണ് നിക്ഷേപ യന്ത്രങ്ങള്‍ സ്ഥാപിച്ച് തുടങ്ങിയത്.

കണ്‍സ്യൂമര്‍ നമ്പര്‍ അടിച്ച ശേഷം തുക നിക്ഷേപിക്കുകയാണ് വേണ്ടത്. ബാക്കി തുക തിരിച്ച് നല്‍കാന്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് അടുത്ത തവണ ബില്ലടയ്ക്കുമ്പോള്‍ അധികം അടച്ച തുക കുറവ് വരും. വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്.

NO COMMENTS

LEAVE A REPLY