പി എഫ് പലിശ നിരക്കിൽ വർദ്ധന

provident-fund

പിഎഫ് പലിശ നിരക്ക് വർദ്ധിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ബംഗാരു ദത്താത്രേയ ആണ് ഇക്കാര്യം അറിയിച്ചത്. 8.65 ശതമാനത്തിന്റെ വർദ്ധവാണ് ഉണ്ടായിരിക്കുന്നത്. ഇപിഎഫിന്റെ കീഴിൽ വരുന്ന നാല് കോടി ഉപഭോക്താക്കൾക്കാണ് വർദ്ധനവിന്റെ ഗുണം ലഭിക്കുക.

പിഎഫ് പലിശ നിരക്ക് 8.65 ശതമാനമായി ഉയർത്താൻ 2016 ഡിസംബറിൽ ഇ പി എഫ് ഓർഗനൈസേഷൻ തീരുമാനിച്ചിരുന്നു. തുടർന്ന് ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് പുതിയ പലിശ നിരക്ക് നിലവിൽ വന്നത്.

NO COMMENTS

LEAVE A REPLY