മയക്കുമരുന്ന്: കൊച്ചിയില്‍ പരിശോധന ശക്തം

kanjav

കേരളത്തിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ ഹബ്ബാണ് കൊച്ചി. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് 200കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്നുകളും ആംപ്യൂളുകളും കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളോടെ വരവോടെയാണ് കൊച്ചിയില്‍ മയക്കുമരുന്നു വില്‍പ്പനയും ശക്തിപ്പെട്ടത്.ഋഷിരാജ് സിങ്‌ നേരത്തെ പറഞ്ഞൊരു കണക്ക് അനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി.

ഇത്തരത്തില്‍ കച്ചവടം ശക്തമായതോടെ കര്‍ശന പരിശോധനയാണ് പോലീസ് അധികൃതരും, എക്സൈസ് അധികൃതരും നടത്തുന്നത്. ടൂവിലറില്‍ എത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇതിന്റെ വില്‍പ്പനക്കാര്‍. നഗരത്തില്‍ ഇപ്പോള്‍ പരിശോധനകള്‍ കര്‍ശനമാണ്.

കൊച്ചി നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാല മോഷണങ്ങള്‍ക്കും മറ്റും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഋഷിരാജ് സിംഗ് എക്സൈസ് കമ്മീഷണായിരുന്ന സമയത്ത് 9447178000 എന്ന തന്റെ മൊബൈല്‍ നമ്പറിലേക്ക് ഏത് സമയത്തും മയക്കുമരുന്നിനെപ്പറ്റിയുള്ള വിവരം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു നമ്പറും പൊതുജനങ്ങളുടെ ഇടയിലില്ല എന്നതാണ് സത്യം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE