ദുബെയിൽ ഒരുങ്ങുന്നു ലുലു ഗ്രൂപ്പിന്റെ വമ്പൻ മാൾ

lulu mall

ദുബെയിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഒരുങ്ങുന്നു. 1800 കോടി രൂപ ചെലവിൽ ദുബെയ് സിലിക്കൺ ഒയാസിസിലാണ് ഷോപ്പിംഗ് മാൾ എത്തുക. 23 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് മാൾ നിർമ്മിക്കുക. 30 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കി, 2020 ലെ വേൾഡ് എക്‌സ്‌പോയ്ക്ക് മുമ്പായി മാൾ തുറക്കും.

ലുലു ഗ്രൂപ്പിന് പുറമെ മറ്റ് രാജ്യാന്തര ബ്രാന്റുകളും ഇവിടെയുണ്ട്. കുട്ടികൾക്കായുള്ള കളിസ്ഥലമാണ് മാളിലെ മറ്റൊരു ആകർഷണം.

NO COMMENTS

LEAVE A REPLY