മോഹൻലാലിനോടാണോടാ കളി; കെആർകെയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

mohanlal krk

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കെആർകെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മലയാളികൾ ഹാക്ക് ചെയ്തു. ട്വിറ്ററിലാണ് മോഹൻലാലിനെ വിമർശിച്ച് നടനും നിരൂപകനുമായ കെആർകെ ട്വീറ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിനെതിരെ ലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരുന്നു.

ഇപ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടുകളും മലയാളികളുടെ കയ്യിലായി. ഫെയ്‌സ്ബുക്ക്, ട്വിറ്റർ റിക്കവർ ഇ-മെയിൽ വിവരങ്ങളും സ്വന്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ മോഹൻലാലിനെതിരായ പരാമർശം നീക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ പൂർണ്ണമായും തങ്ങൾ സ്വന്തമാക്കുമെന്നും മല്ലു സൈബർ വിംഗ് അറിയിച്ചു.

ഇത് സംബന്ധിച്ച് വ്യക്തമായ ഇ മെയിൽ സന്ദേശം കെ ആർകെയ്ക്ക് കൈമാറി. ലോഗിൻ വിവരങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറി. കെആർകെയുടെ പ്രധാന വരുമാന മാർഗ്ഗമായ ഗൂഗിൾ അഡ്‌സെൻസ് അക്കൗണ്ടും പൂട്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

facebook| Kamaal R Khan| KRK| MOHAN LAL|mohanlal| viral picture| viral post|

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews