മൂന്നാർ അപകടാവസ്ഥയിലെന്ന് സി ആർ ചൗധരിയുടെ റിപ്പോർട്ട്

0
46
munnar

മൂന്നാർ അപകടാവസ്ഥയിലെന്ന് കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ട്. മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി സി ആർ ചൗധരിയാണ് റിപ്പോർട്ട് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും സമർപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് മന്ത്രി മൂന്നാറിലെ കയ്യേറ്റ പ്രദേശ മടക്കം സന്ദർശിച്ചത്.

മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്നും ഇത് തുടർന്നാൽ മൂന്നാറിന്റെ ജൈവ പ്രകൃതി നഷ്ടപ്പെടുമെന്നും ഉത്തരാഖണ്ഡ് ആവർത്തിക്കില്ലെങ്കിലും കെട്ടിടങ്ങൾ ഇടിഞ്ഞ് വീഴാൻ സാധ്യത ഉണ്ടെന്നും മന്ത്രി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അശാസ്ത്രീയമായി നിർമ്മിച്ച കെട്ടിടങ്ങളാണ് മൂന്നാറിലുള്ളത്. മൂന്നാറിലേക്കെത്തിപ്പെ ടാനുള്ളത് ഇടുങ്ങിയ വഴികളാണ്. ഇത് അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

C R Chaudhari | munnar | munnar encroachment

NO COMMENTS

LEAVE A REPLY