കുരിശാകുമോ ? സി പി എം കുരിശ്ശ് ആയുധമാക്കുന്നു

കുരിശുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടിയാലോചന നടത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമി ആണെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം വ്യക്മാക്കി ബോർഡ് വയ്ക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാർ കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലും സംബന്ധിച്ച സി പി എം – സി പി ഐ തർക്കങ്ങളുടെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ നിലപാട്.

മൂന്നാർ കയ്യേറ്റം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും ഇതിൽ പെങ്കടുക്കുന്നുണ്ട്. ഇതിനിടെയാണ് കുരിശ് പൊളിച്ചുമാറ്റി നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ടുപോയത്. കലക്ടറെ വിളിച്ച് ശാസിച്ച മുഖ്യമന്ത്രി ൈകയേറ്റം ഒഴിപ്പിക്കൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന്  നിർദേശംനൽകി.  ആരോട് ചോദിച്ചിട്ടാണ് ഇൗ നടപടി കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോട്ടയത്ത് പൊതുപരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews