മൂന്നാറില്‍ ഒഴിപ്പിക്കല്‍ തുടങ്ങി

munnar

ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച പാപ്പാത്തി ചോലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നു. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ വാഹനങ്ങള്‍ കുറുകെ ഇട്ട് തടസ്സപ്പെടുത്തിയെങ്കിലും ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേവികുളം തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്.
കുരിശും അതിനോട് അടുത്തുണ്ടായിരുന്ന ഷേഡും പൊളിച്ച് മാറ്റി. നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY