ഓം പുരിയുടെ പ്രേതം, വീഡിയോ പുറത്ത് വിട്ട് ചാനല്‍

അന്തരിച്ച ബോളിവുഡ് താരം ഓംപുരിയുടെ പ്രേതത്തെ വീടിനു സമീപത്ത്  കണ്ടെത്തിയെന്ന വാദവുമായി ചാനല്‍ രംഗത്ത്.  പാക്കിസ്ഥാന്‍ ചാനലായ ബോല്‍ ന്യൂസാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഓംപുരിയുടെ മുബൈയിലെ വീട്ടിനു മുന്നിലാണ് പ്രേതത്തെ കണ്ടതെന്നാണ് ചാന്ല‍ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് ഓം പുരി അന്തരിച്ചത്. അന്ധേരിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എന്നാല്‍ മരണത്തിന് പിന്നാലെ നടന്റെ മരണത്തില്‍ നിഗൂഢതയുണ്ടെന്ന് വാദവുമായി ചിലര്‍ എത്തിയിരുന്നു. മരണം അസ്വാഭാവിക മരണമായിരുന്നു ഇതെന്നായിരുന്നു വാദം.  ഈ വാദം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തയുമായി ചാനല്‍ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ കാണാം

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE