യമുനയെ മലിനമാക്കിയ രവിശങ്കറിന് ഉത്തരവാദിത്ത ബോധമില്ലെന്ന് ഹരിത ട്രിബ്യൂണൽ

ravisankar

ശ്രീ ശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ. ഉത്തരവാദിത്ത ബോധമില്ലാത്ത ആളാണ് ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞു. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണോ കരുതുന്നതെന്ന് രവിശങ്കറിനോട് ട്രിബ്യൂണൽ ചോദിച്ചു.

കഴിഞ്ഞ വർഷം യമുന നദീതീരത്ത് മൂന്നു ദിവസത്തെ സാംസ്‌കാരികാഘോഷം നടത്തിയ സംഭവത്തിൽ പരിസ്ഥിതിക്ക് ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ സർക്കാരും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിരുന്നു. രവിശങ്കറിെൻറ പരാമർശം ഞെട്ടിക്കുന്നതാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

ravisankarതനിക്കെതിരെയല്ല പിഴ ചുമത്തേണ്ടതെന്നും, അത് പരിപാടിക്ക് അനുമതി നൽകിയ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതി രെയാണെന്നും രവിശങ്കർ പറഞ്ഞിരുന്നു. യമുന നദീതീരം അത്രമാത്രം നിർമ്മലവും ശുദ്ധവുമാണെന്ന് കരുതുന്നവരെങ്കിൽ അത് നശിപ്പിക്കുന്ന ലോക സാംസ്‌കാരിക ആഘോഷങ്ങൾ അവർ തടയണമായിരുന്നുവെന്നും പിഴ ചുമത്തിയതിനെതിരെ രവിശങ്കർ പ്രതികരിച്ചിരുന്നു.

Yamuna-AOL-debris-Prof-Brij-Gopal-1020x6061000 ഏക്കർ സ്ഥലത്ത് നടന്ന പരിപാടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കറിലാണ് നിർമ്മിച്ചിരുന്നത്. പരിപാടി യമുനാ തീരത്തെ പൂർണമായും നശിപ്പിച്ചെന്നും ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. യമുനയെ ശുദ്ധീകരിക്കാൻ 10 വർഷം എടുക്കുമെന്നും 42 കോടി രൂപ ചെലവുണ്ടെന്നും കണ്ടെത്തിയ ട്രിബ്യൂണൽ 5 കോടി രൂപ രവിശങ്കറിന്റെ ആർട് ഓഫ് ലിവിംഗിന് പിഴ ചുമത്തിയിരുന്നു. എന്നാൽ ഇത് അടയ്ക്കാൻ ഇവർ തയ്യാറായില്ല.

art-of-livingsri sri ravi shankar| National Green Tribunal| Yamuna| art of living|

 

NO COMMENTS

LEAVE A REPLY