ആ പ്രണയം അവസാനിച്ചു, പ്രിയാരാമന്‍ സിനിമയിലേക്ക് മടങ്ങുന്നു

ഒറ്റയ്ക്ക് ഒരു കാര്‍ ബാംഗ്ലൂരില്‍ നിന്ന് ഓടിച്ച് ജഗന്നാഥനെ കാണാനെത്തിയ നയന്‍, കാശ്മീരത്തിലെ തന്റേടിയായ മാനസി വര്‍മ്മ, സൈന്യത്തിലെ ശ്രദ്ധ കൗള്‍, മലയാളത്തിന്റെ ഒരു കാലത്തെ പ്രിയ താരം പ്രിയാരാമനെ കുറിച്ചാലോചിച്ചാല്‍ ആദ്യം മനസിലേക്ക് ഓടി വരുന്നത് ഈ കഥാപാത്രങ്ങളാവും.

കഥാപാത്രങ്ങളിലെ ട്വിസ്റ്റുകള്‍ പോലെ തന്നെയാണ് ഇപ്പോള്‍ താരത്തിന്റെ ജീവിതവും. തമിഴ് താരം രഞ്ജിത്തുമായാണ് പ്രിയാരാമന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ 2002 ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വിവാഹ മോചനം നേടി. വിവാഹ ശേഷം സിനിമാ  ലോകത്ത് നിന്ന് അകന്ന പ്രിയാരാമന്‍ ഇപ്പോള്‍ സിനിമയിലേക്ക് ഒരു തിരിച്ച് വരവിനൊരുങ്ങുകയാണ്. പ്രിയാരാമനുമായുള്ള വിവാഹ മോചനത്തിന് ശേഷം മാസങ്ങള്‍ക്കകം രഞ്ജിത്ത് വേറെ വിവാഹം ചെയ്തെങ്കിലും പ്രിയാരാമന്‍ എഴും മൂന്നും വയസ്സുള്ള കുട്ടികളുമായി താമസിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE